മാവേലിക്കര: മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന് -35) ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോഴാണ് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാറിൽ വന്നുകയറുമ്പോഴായിരുന്നു അപകടം. കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. അവിവാഹിതനായ കൃഷ്ണപ്രകാശ് പരേതനായ തങ്കപ്പന്‍പിള്ളയുടെയും രതിയമ്മയുടെയും മകനാണ്.
Trending
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില്‍ പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി
- അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു