മലപ്പുറം : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് വച്ചാണ് അപകടം നടന്നത്. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫി(40)യാണ് മരിച്ചത്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-5-feb-2021/
രാത്രി എട്ട് മണിയോടെയാണ് സംഭവം. മാരുതി വാനിലാണ് ശാഫി സഞ്ചരിച്ചിരുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ച് പൂർണമായും കത്തി നശിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് മുൻപേ തന്നെ യുവാവിന് ജീവൻ നഷ്ടമായി.