തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന് റദ്ദാക്കിയത്. 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാറാണിത്. ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത് റദ്ദാക്കിയത്. എന്നാല്‍ വില കുറഞ്ഞ ഈ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി പുതിയ കരാറിന് ശ്രമിച്ചപ്പോഴാണ് മഴ കുറഞ്ഞ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ. മറ്റ് കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ പഴയ കരാറിനെക്കാള്‍ വലിയ തുകയാണ് അവര്‍ മുന്നോട്ട് വച്ചത്. അതോടെ വൈദ്യുതി ബോര്‍ഡിന് പുനര്‍വിചിന്തനം ഉണ്ടായി റദ്ദാക്കിയ കരാര്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടുകയായിരുന്നു. കരാറുകള്‍ നേരത്തെ ചട്ടലംഘനത്തിന്റെ പേരിലാണ് റഗുലേറ്ററി കമ്മിഷന് റദ്ദാക്കിയത്. സര്‍ക്കാരിന്റെ ഉന്നതതല സമിതിയും കരാറുകള്‍ റദ്ദാക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.
Trending
- ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
- പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം
- 19 വർഷം പൊലീസിനെ ശരിക്കും വട്ടം ചുറ്റിച്ച തങ്കമണിയിലെ ബിനീത; 2006ല്‍ മുങ്ങിയ പിടികിട്ടാപുള്ളി ഒടുവിൽ കുടുങ്ങി
- നിറയെ വെള്ളമുള്ള കിണറ്റിൽ കിടന്നത് 2 മണിക്കൂറോളം; 68 വയസുള്ള വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു
- മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
- ‘കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ല, അനാസ്ഥ മൂലം താഴെ വീണതാണ്’: രമേശ് ചെന്നിത്തല
- ഉപ്പള നദിയുടെ (കാസറഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക
- ‘ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്