കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ആള്‍തിരക്ക് കുറഞ്ഞ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് ദൃക്സാക്ഷികള്‍ ഇല്ലാത്തത് കൊണ്ട് എവിടെ നിന്നാണ് യുവതി വന്നത്?, യുവതി ആരാണ്? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആദ്യം അന്വേഷിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രധാന റോഡില്‍ നിന്ന് സൂര്യ ആള്‍തിരക്ക് കുറഞ്ഞ റോഡിലേക്ക് തിരിയുന്നത് പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സൂര്യയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് അരികില്‍ നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും തീകൊളുത്താന്‍ ഉപയോഗിച്ച തിന്നറും ബാഗും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയെ തിരിച്ചറിഞ്ഞത്. പ്രദേശത്തെ കടയില്‍ നിന്ന് വാങ്ങിയ തീപ്പെട്ടിയും തിന്നറുമാണ് തീകൊളുത്താന്‍ ഉപയോഗിച്ചത്. യുവതി മരിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. എന്താണ് ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ച ഘടകം എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. യുവതിയുടെ അമ്മ ജീവിച്ചിരിപ്പില്ല. അച്ഛന് പാലിയേറ്റീവ് കെയറിലാണ്. ദമ്പതികളുടെ ഏകമകള്‍ ആണ് സൂര്യ. കുടുംബത്തിന് വെളിയിലുള്ള ഏതെങ്കിലും പ്രശ്നം മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Trending
- ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല- സുപ്രീം കോടതി
- കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്
- തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതിയെ പിടികൂടി പൊലീസ്
- കടയ്ക്കലിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് കോടിയുടെ പാൻമസാലയും കഞ്ചാവും പിടികൂടി
- തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും
- ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി, കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടി
- കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
- മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10,000 ലിറ്റർ