കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപഴ ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശിനി അമൃത[21], ആര്യ[21] എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കൽ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്പളത്തുനിന്നാണ് കണ്ടെത്തിയത്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികൾ ആറ്റിലേക്ക് ചാടിയത്. ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം തീരത്ത് അടിഞ്ഞത്.
അമൃതയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ആലപ്പുഴ പൂച്ചാക്കൽ ഭാഗത്തുനിന്നായിരുന്നു മൃതദേഹം ലഭിച്ചത്. തുടർന്ന് ഒപ്പമുണ്ടായിരുന്ന ആര്യ എന്ന പെൺകുട്ടിക്കായി തിരച്ചിൽ തുടർന്നു. അൽപസമയത്തിന് ശേഷമാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്.ആര്യയെയും അമൃതയെയും കൊല്ലം ചടയമംഗലത്ത് നിന്നാണ് കാണാതായത്. ശനിയാഴ്ച സന്ധ്യയോടെയാണ് മുറിഞ്ഞപുഴയിൽ നിന്ന് ഇവർ ആറ്റിൽ ചാടിയത്.