മനാമ: കോവിഡ് മഹാമാരിയുടെ വിപത്തിൽ തുടക്കം മുതൽ ബഹ്റൈൻ സമൂഹത്തിൽ വേറിട്ട സാമൂഹ്യസേവനങ്ങൾ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറം BDF ബഹ്റൈൻ ഡിഫൻസ് ഹോസ്പ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് ഏറെ ശ്രദ്ധേയമായി.ക്യാമ്പിൽ അറുപതോളം സഹോദരി സഹോദരങ്ങൾ രക്തം ദാനം ചെയ്തു .
പ്രവാസി കമ്മീഷൻ അംഗവും BKSF രക്ഷാധികാര്യ സമിതി അംഗവുമായ ശ്രീ സുബൈർ കണ്ണുർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ. BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ കൺവീനർ ശ്രീ ഹാരിസ് പഴയങ്ങാടിഅദ്ധ്യക്ഷത വഹിച്ചു .ഉപദേശക സമിതി അംഗമായ ശ്രീ നജീബ് കടലായി സ്വാഗതവും ,രക്തദാന പ്രവർത്തനങ്ങൾക്ക് ക്യാമ്പ് കോഡിനേറ്റർ റാഷിദ് കണ്ണങ്കോട്ട് ,BKSF കമ്യൂണിറ്റി സേവന ഭാരവാഹികളായ അൻവർ കണ്ണൂർ, സത്യൻ പേരാമ്പ്ര,സലീന റാഫി,സലിം നമ്പ്ര,സൈനൽ കൊയിലാണ്ടി.കാസിം പാടത്തായിൽ.അജീഷ് കെ വി.ബഷീർ വാണിയക്കാട് . മൻസൂർ. നൗഷാദ് പൂനുർ .ഷിബു ചെറുതിരുത്തി
എന്നിവർ നേതൃത്വം നൽകി
.