മനാമ: പതിനാറാമത് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐഐഎസ്എസ്) പ്രാദേശിക സുരക്ഷാ ഉച്ചകോടി: മനാമ ഡയലോഗ് 2020 തുടക്കമായി . മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി ബഹ്റൈനിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിലാണ് നടക്കുന്നത്
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ,സൗദി ,ജോർദാൻ വിദേശകാര്യ മന്ത്രിമാർ തുടങ്ങി നിരവധി ലോക നേതാക്കൾ ബഹ്റൈനിലെത്തി .
വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ ,മന്ത്രിമാർ,പ്രതിരോധ മന്ത്രിമാർ,വിദേശകാര്യ മന്ത്രിമാർ,സൂരക്ഷാ സമിതി ഉപദേഷ്ടാക്കൾ ,സൈനിക കമാൻഡർമാർ ,രഹസ്യാ ഏജൻസി തലവന്മാർ തുടങ്ങിയവർ അണിനിരക്കുന്ന വിവിധ ചർച്ചകളാണ് മനാമ ഡയലോഗിൽ പുരോഗമിക്കുന്നത് .മേഖലയിലെ വിദേശകാര്യ നയം , സുരക്ഷാ നയം എന്നിവയും അവർക്ക് മുന്നിലുള്ള വെല്ലുവിളികളും ചർച്ചയാകും. വിവിധ രാജ്യങ്ങളിൽ നിന്നും 3000 ത്തോളം പേരാണ് മനാമ ഡയലോഗിൽ പങ്കെടുക്കുന്നുണ്ട് .കൂടാതെ നേതാക്കൾ തമ്മിൽ അനുബന്ധ യോഗങ്ങളും നടക്കുന്നുണ്ട് .
മേഖലയിലെ സമാധാനവും സുരക്ഷിതത്വവും നില നിർത്തുന്നതിൽ ബഹ്റൈൻ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു .ഇസ്രേയലും ,ബഹ്റൈനും ,യൂ എ ഇ യും തമ്മിലുണ്ടാക്കിയ കരാർ മധ്യപൂർവേഷ്യ മേഖലക്ക് പുത്തനുണർവ് നൽകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു .