കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവച്ചു കൊണ്ട് ഇടതുജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് തുടക്കമായി. കാസര്‍കോട് വച്ച് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉദ്ഘാടനം ചെയ്തു. പോയ അഞ്ച് വര്‍ഷത്തിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞ പിണറായി യുഡിഎഫിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് നടത്തിയത്.
കേന്ദ്രഏജൻസികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും എന്നാൽ എല്ലാ അഗ്നിപരീക്ഷകളേയും ഇടതുജനാധിപത്യ മുന്നണിയും സര്‍ക്കാരും അതീജിവിച്ചുവെന്നും പിണറായി പറഞ്ഞു. അതേസമയം മാണി സി കാപ്പൻ എൽഡിഎഫ് വിട്ടതിനെക്കുറിച്ച് പിണറായി പ്രസംഗത്തിൽ മൗനം പാലിച്ചത് ശ്രദ്ധേയമായി.