മനാമ: ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ (ബി.ആർ.ഇ.ഇ.എഫ്) 2024/2025ലെ ബഹ്റൈൻ ഇൻ്റർനാഷണൽ സീസണിൻ്റെ തുടക്കം കുറിച്ചുകൊണ്ട് 40 കിലോമീറ്ററിൻ്റെയും 80 കിലോമീറ്ററിൻ്റെയും പ്രാദേശിക യോഗ്യതാ മത്സരങ്ങളും 100 കിലോമീറ്റർ അന്താരാഷ്ട്ര യോഗ്യതാ മത്സരവും സംഘടിപ്പിച്ചു. എൻഡുറൻസ് വില്ലേജിൽ നടന്ന മത്സരങ്ങളിൽ 163ലധികം പേർ പങ്കെടുത്തു.
മത്സരങ്ങളിൽ പ്രാദേശിക ക്ലബ്ബുകളിൽ നിന്നുള്ളവരുടെയും ബഹ്റൈന് പുറത്തുനിന്നുള്ള റൈഡർമാരുടെയും പങ്കാളിത്തമുണ്ടായി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിൻ്റെ (എസ്.സി.വൈ.എസ്) സെക്രട്ടറി ജനറൽ അയ്മാൻ ബിൻ തൗഫീഖ് അൽ മൊയ്യെദ് 40 കിലോമീറ്റർ ഓട്ടത്തിൽ വിജയിച്ചു.
100 കിലോമീറ്റർ അന്താരാഷ്ട്ര യോഗ്യതാ മത്സരത്തിൽ “ടീം വിക്ടോറിയസ്” ഒന്നാം സ്ഥാനം നേടി. 100 കിലോമീറ്റർ അന്താരാഷ്ട്ര ഓട്ടവും 80 കിലോമീറ്റർ ഓട്ടവും മൂന്ന് ഘട്ടങ്ങളിലായും 40 കിലോമീറ്റർ ഓട്ടം ഒറ്റ ഘട്ടത്തിലുമാണ് നടന്നത്.