മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃമേളയായ ഓട്ടം ഫെയറിന് 21ന് തുടക്കമാകും . ഡിസംബർ 29 വരെ നീളുന്ന ഫെയർ, എക്സിബിഷൻ വേൾഡ് ബഹ്റൈനിലെ അഞ്ച്, ആറ് ഹാളുകളിലാണ് നടക്കുന്നത്. മേളയിൽ പ്രവേശനം സൗജന്യമാണ്. 18 രാഷ്ട്രങ്ങളിൽനിന്നായി 680 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാഷ്ട്രങ്ങളിൽനിന്നായി മൂന്നു പുതിയ സ്റ്റാളുകളും ഇത്തവണയുണ്ടാകും.
ബഹ്റൈനിലെ ഏറ്റവും വലുതും ജനപ്രിയവുമായ ഇൻഡോർ ഉപഭോക്തൃ ഉൽപന്ന പ്രദർശനമാണ് ഒമ്പതു ദിവസം നീളുന്ന ഓട്ടം ഫെയർ.18,000 ചതുരശ്ര മീറ്ററിലാണ് ഫെയർ ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രിക് സാമഗ്രികൾ, ഫർണിച്ചറുകൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ വിൽപനയും പ്രദർശനവും നടക്കും. കമ്പനികൾക്കും ഉൽപാദകർക്കും അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള വിപുലമായ അവസരമാണ് ഫെയറിൽ ഒരുക്കിയിരിക്കുന്നത്.
https://bit.ly/46zX6Iu വഴി മേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.