തലശേരി -മാഹി ദേശീയപാതയില്‍ മാക്കൂട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോ റിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരുക്കേറ്റു.
ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം.തല ശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കെ. എല്‍ 11എ എം 2553 നമ്പർ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയ ന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ നിന്ന് ഓവുചാലിലേക്ക് തെന്നിമറിഞ്ഞു. ഗുരുതരമായിപരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹമ്മദ് ഷാഫിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടു. പൊലിസെത്തിയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.