മനാമ: പ്രവാസി സമൂഹത്തിനിടയിൽ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന ആളുകൾക്ക് ആശ്വാസമായി രൂപം കൊണ്ട പലിശ വിരുദ്ധ സമിതി ജമാൽ ഇരിങ്ങൽ ചെയർമാനായും, ദിജീഷ് കുമാർ ജനറൽ സെക്രട്ടറി ആയും പുനഃസംഘടിപ്പിച്ചു.
മറ്റംഗങ്ങൾ: അസ്കർ പൂഴിത്തല (വൈസ്. ചെയർമാൻ) യോഗാനന്ദൻ കാശ്മിക്കണ്ടി (ജ. കൺവീനർ) മനോജ് വടകര, ഷാജി മൂതല, ഹാരിസ് പഴയങ്ങാടി (കൺവീനർമാർ) ബദറുദ്ദീൻ പൂവാർ (പി. ആർ & മീഡിയ) നാസർ മഞ്ചേരി, സലാം മമ്പാട്ടുമൂല, നിസ്സാർ കൊല്ലം, സിബിൻ സലിം, ഷിബു പത്തനംതിട്ട, അനസ് റഹീം, ലത്തീഫ് സി. യു, ചെമ്പൻ ജലാൽ, വിനു ക്രിസ്റ്റി എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളുമാണ്. സുബൈർ കണ്ണൂർ മുഖ്യ രക്ഷാധികാരിയും പ്രിൻസ് നടരാജൻ, ബിനുകുന്നന്താനം, ഹബീബ് റഹ്മാൻ, ഫ്രാൻസിസ് കൈതാരത്ത്, ബഷീർ അമ്പലായി, സഈദ് റമദാൻ നദവി പി വി രാധാകൃഷ്ണപ്പിള്ള, എന്നിവർ രക്ഷാധികാരികളും ആയിരിക്കും.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-22-feb-2021/
കോവിഡ് കാലത്ത് പലിശവിരുദ്ധ സമിതി പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് അഭിമാനാർഹമായ സേവനമാണ് നടത്തിയതെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. പലിശ വിരുദ്ധ സമിതിയുടെ ഭാഗമായിരിക്കെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ വൈസ് ചെയർമാൻ ടി എം രാജൻ, സിക്രട്ടറി ഷാജിത് മലയിൽ, നിർവാഹക സമിതി അംഗം അശോകൻ തുടങ്ങിയവരുടെ സേവനങ്ങൾ ഏറെ വില മതിക്കുന്നതായിരുന്നുവെന്ന് യോഗംചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിൽ ബഹ്റൈനിലെ മുഴുവൻ സാമൂഹിക പ്രവർത്തകരുടെയും സഹകരണനം സമിതിക്ക് ലഭിച്ചതായി യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തും നിരവധി ആളുകളാണ് പലിശ മാഫിയയുടെ ചൂഷണത്തിന് വിധേയമാവുകയും പരാതികളുമായി സമിതിയെ സമീപിക്കുകയും ചെയ്തത്. ഈ സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നും യോഗത്തിൽ സംസാരിച്ചവർ കൂട്ടിച്ചേർത്തു.