തിരുവനന്തപുരം: കൈവിലങ്ങുമായി പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ലഹരിമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മംഗലപുരം സ്വദേശി സെയ്ദ് ആണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോളായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് എം.ഡി.എം.എ. ലഹരിക്കേസില്‍ സെയ്ദിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കായാണ് പ്രതിയെ വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുകൈയിലും വിലങ്ങിട്ടാണ് കൊണ്ടുവന്നതെങ്കിലും ഡോക്ടറുടെ മുറിയിലേക്ക് കടക്കുന്നതിന് മുന്‍പായി ഒരുകൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി പോലീസുകാരെ തള്ളിമാറ്റി ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഇയാള്‍ക്കായി തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു



