തിരുവനന്തപുരം: ഡോ. വന്ദനയെ കുത്തിക്കൊന്നത് ഓർമയില്ലെന്നും കുറേപ്പേർ ചേർന്ന് ഉപദ്രവിച്ചപ്പോൾ തിരിച്ചാക്രമിച്ചതാണെന്നും പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സന്ദീപ് ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ട് ദിവസമായി ലഹരി ഉപയോഗിക്കാൻ കഴിയാത്ത വിഭ്രാന്തിയിലാകാം പ്രതി ഇത്തരത്തിൽ സംസാരിക്കുന്നതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. അതേസമയം, സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ബുധനാഴ്ച രാത്രിയോടെയാണ് സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. ജയിലിൽ എത്തിച്ചപ്പോഴും ഇന്നലെ രണ്ടു തവണയും മെഡിക്കൽ ഓഫീസർമാർ പരിശോധിച്ചു. കൈവിലങ്ങ് അഴിച്ചാണ് പരിശോധന നടത്തുന്നത്. ശാന്തനായാണ് പെരുമാറുന്നത്.
Trending
- സമരതീക്ഷ്ണമായ ജീവിതത്തിന് അന്ത്യം; വി.എസ്. വിടവാങ്ങി
- ‘മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നു, ചതി നിർത്തിയില്ലെങ്കിൽ സത്യം തെളിയിക്കും’; തലാലിന്റെ സഹോദരൻ
- പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല,ഓപ്പറേഷൻ സിന്ദൂറിലെ അവ്യക്തത നീക്കിയേ മതിയാവൂ: മല്ലികാര്‍ജുന്‍ ഖര്‍ഗെ
- നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ
- 189 പേർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; ശിക്ഷാവിധി റദ്ദാക്കി, 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതി
- സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിയത് മലയാളത്തിൽ
- പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം ബഹളമയം, ലോക്സഭ 12 മണി വരെ നിര്‍ത്തിവെച്ചു
- ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ് സംഘടിപ്പിച്ചു.