
മനാമ: ബഹ്റൈനിലെ സതേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ ഫോറത്തിന്റെ നാലാമത് പതിപ്പ് സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
സ്വകാര്യ മേഖലയുടെയും സംരംഭകരുടെയും പ്രോത്സാഹനത്തിലൂടെ സതേണ്‍ ഗവര്‍ണറേറ്റില്‍ നിക്ഷേപ വികസനത്തില്‍ കാണുന്ന അസാധാരണ നേട്ടങ്ങള്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പിന്തുണയുടെയും ഭാഗമാണെന്ന് ഷെയ്ഖ് ഖലീഫ ബിന്‍ അലി പറഞ്ഞു. സതേണ്‍ ഗവര്‍ണറേറ്റിന്റെ പുരോഗതിക്കായുള്ള കൂടുതല്‍ അഭിലാഷങ്ങള്‍ നിറവേറ്റുക എന്നതാണ് അവരുടെ ശ്രമങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപം, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം, യുവ സംരംഭകരുടെയും പ്രാദേശിക സംരംഭങ്ങളുടെ ഉടമകളുടെയും ശാക്തീകരണം എന്നിവയ്ക്കുള്ള ഗവര്‍ണറുടെ പിന്തുണയെ ഗവര്‍ണറേറ്റിലെ നിക്ഷേപ വികസന മേധാവി അബ്ദുല്ല യൂസഫ് അല്‍ ഘതം അഭിനന്ദിച്ചു.
മസ്സാര്‍ ഗ്രൂപ്പ്, അല്‍ അരീന്‍ ഹോള്‍ഡിംഗ്, ദുറാത്ത് അല്‍ ബഹ്റൈന്‍, ഇനോവെസ്റ്റ് എന്നിവയുള്‍പ്പെടെ പങ്കെടുത്ത സ്ഥാപനങ്ങളെയും നിരവധി പ്രാദേശിക പദ്ധതി സംരംഭകരെയും ഷെയ്ഖ് ഖലീഫ ബിന്‍അലി ആദരിച്ചു.
