
മനാമ: ജി.സി.സി. സായുധ സേനാ ഭരണ, മനുഷ്യശക്തി കമ്മിറ്റിയുടെ പതിനേഴാമത് യോഗം ഇന്ന് ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ആസ്ഥാനത്ത് ഹ്യൂമന്‍ റിസോഴ്സസ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഷെയ്ഖ് അലി ബിന്‍ റാഷിദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ നടന്നു.
സംയുക്ത സൈനിക സഹകരണം ശക്തിപ്പെടുത്താനും ഭരണത്തിലും മനുഷ്യശക്തിയിലും കൂട്ടായ ഏകോപനം വര്‍ധിപ്പിക്കാനും അതുവഴി ജി.സി.സി. സൈനിക സഹകരണത്തിന്റെയും സംയോജനത്തിന്റെയും പുരോഗതിക്ക് സംഭാവന നല്‍കാനുമുള്ള പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്.
