കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ ജംഗ്ഷനുകളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ഉടൻ ദേശീയപാത, ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തും. നിതിൻ ഗഡ്കരിയുടെ ഓഫീസിലാകും ചർച്ച. ദേശീയപാത അതോറിട്ടി തിരുവനന്തപുരം റീജണൽ ഓഫീസർ മീണയും ചർച്ചയിൽ പങ്കെടുക്കും.കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിൽ മണ്ണിട്ട് ഉയർത്തിയുള്ള പാലത്തിന് പകരം എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ നിതിൻ ഗഡ്കരിക്കും വി.മുരളീധരനും നിവേദനം നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മൂന്ന് ജംഗ്ഷനുകളും കേന്ദ്രീകരിച്ചുള്ള ആക്ഷൻ കൗൺസിലുകളും വി. മുരളീധരന് നിവേദനം നൽകിയിട്ടുണ്ട്. ബി.ബി.ഗോപകുമാർ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ തന്നെ, ഇതുസംബന്ധിച്ച റിപ്പോർട്ട് നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജംഗ്ഷനുകളിൽ വാഹനങ്ങൾക്ക് ആറുവരിപ്പാത മുറിച്ചുകടക്കാൻ പാലത്തിന് അടിയിൽ ഒന്നോ രണ്ടോ ഓപ്പണിംഗുകൾ അനുവദിക്കാമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ഈ സാഹചര്യത്തിലാണ് പുതിയ ശുപാർശ തയ്യാറാക്കുന്നതിന് മുന്നോടിയായി വി. മുരളീധരൻ, നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുന്നത്.മൂന്ന് ജംഗ്ഷനുകളിലും മൺമതിൽ പൂർണമായും ഒഴിവാക്കി എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന ആവശ്യം വി. മുരളീധരൻ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. കരുനാഗപ്പള്ളി ജംഗ്ഷനിൽ ഫ്ലൈ ഓവറിനുള്ള ശുപാർശ ദേശീയപാത അതോറിട്ടി റീജിണൽ ഓഫീസ് നേരത്തെ തന്നെ ഹെഡ് ക്വാർട്ടേഴ്സിന് നൽകിയിരുന്നു.
Trending
- ബഹ്റൈനില് മരുന്നു വിലകള് ഏകീകരിക്കാനുള്ള നിര്ദേശം പാര്ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില് പരസ്യ നിയമം ലംഘിക്കുന്നവര്ക്ക് 20,000 ദിനാര് പിഴ; നിയമം പാര്ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില് മുങ്ങല് ഉപകരണ കടകളില് കോസ്റ്റ് ഗാര്ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില് വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്പ്പിച്ച കേസില് യുവാവ് അറസ്റ്റില്
- ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്ന്ന റേറ്റിംഗ് ലഭിച്ചു
- എല്.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ