ഗുരുവായൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഥാര്‍ പുനര്‍ലേലം ചെയ്യുന്ന തീയതി പത്രമാധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയര്മാന് ഡോ: വി.കെ.വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശന് നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹന കൃഷ്ണന്, ചെങ്ങറ സുരേന്ദ്രന് എക്സ് എം പി, സി.മനോജ്, കെ.ആര്.ഗോപിനാഥ്, മനോജ് ബി നായര്‍ ,അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന് എന്നിവര്‍ സന്നിഹിതരായി.