മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂരിലെത്തും. ബോട്ട് അപകടത്തിൽ 16 പേർ മരിച്ചു. മരിച്ചവരിൽ അധികവും കുട്ടികളെന്നാണ് റിപ്പോർട്ട്. ഫയർഫോഴ്സും,പോലീസും, നാട്ടുകാരും, മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അതേസമയം മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബോട്ടിൽ മുപ്പത്തഞ്ചോളം പേരുണ്ടായിരുന്നതായാണ് വിവരം. ഇതുവരെ പത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ പലരുടെയും നില ഗുരുതരമാണ്. 18 ലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നത്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.