മലപ്പുറം: താനൂർ ഒട്ടുമ്പ്രം ബീച്ചിൽ ഹൗസ്ബോട്ട് മറിഞ്ഞ് അപകടം. ആറ് പേർ മരിച്ചു. ആറ് പേരെ രക്ഷിച്ചതായും റിപ്പോർട്ട്. വിനോദ യാത്രയ്ക്ക് പോയ ബോട്ടാണ് മറിഞ്ഞത്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. കുട്ടികളും മുതിർന്നവരുമടക്കം 35 പേർ ബോട്ടിൽ ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് മുങ്ങിയത്. ബോട്ടിൽ കയറാവുന്നതിനേക്കാൾ കൂടുതൽ യാത്രക്കാർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ വെളിച്ച കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുകയാണ്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും ദ്രുതകർമസേന അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ബോട്ട് വലിച്ചു കയറ്റാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ചു.
Trending
- ചെറുവണ്ണൂരില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില്‍ കീഴടങ്ങി
- പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു
- ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
- രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍
- യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
- പാകിസ്ഥാന് പ്രസിഡന്റിന് ഹമദ് രാജാവ് ആശംസകള്‍ നേര്‍ന്നു
- ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വര്‍ഷം തടവ്