മനാമ: വെൽഫെയർ ഓർഗനൈസേഷൻ നോൺ കേരളൈറ്റ്സ്(WORKA) നൽകുന്ന പ്രഥമ ഇന്നസെൻറ് അവാർഡ് സ്വീകരിക്കുന്നതിനായി കലാഭവൻ ജോഷി ഇന്ന് രാവിലെ എത്തിച്ചേർന്നു.
ജി വേണുഗോപാൽ നേതൃത്വം നൽകുന്ന സമ്മർ ഇൻ ബഹറിൻ എന്ന പ്രോഗ്രാമിൽ വച്ച് പ്രഥമ ഇന്നസെൻറ് അവാർഡ് കലാഭവൻ ജോഷിക്ക് സമ്മാനിക്കും.
ചിരി വിസ്മയത്തിന്റെ അതുല്യമായപ്രപഞ്ചം സൃഷ്ടിച്ച് കാലയവനികയിലേക്ക് മറഞ്ഞുപോയ,ഇന്നസെന്റിനും മാമുക്കോയക്കും അർഹമായ പരിഗണന നൽകിയതിൽ സിനിമാ ലോകത്തിന് അതിയായ , സന്തോഷമുണ്ടെന്ന് സമ്മർ ഇൻ ബഹറിൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രകാശ് സാരംഗിയും പ്രേംദാസ് അരിക്കോടും പറഞ്ഞു.
അവാർഡ് ജേതാവിനെയും വിശിഷ്ട അതിഥികളെയും വോർക്ക പ്രസിഡൻറ് ചാൾസ് ആലുക്കയും, ജനറൽ സെക്രട്ടറി ജോജി വർക്കിയും, ഭാരവാഹികളായ ബൈജുവും, വിനോദ് ആറ്റിങ്ങലും, ചേർന്ന് സ്വീകരിച്ചു.