മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സെഗായ കെ.സി. എ. ഹാളിൽ സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചക്ക് ഒരു മണിമുതൽ വൈകീട്ട് ആറു മണിവരെ നീണ്ടുനിന്ന ക്യാമ്പിലേക്ക് അഞ്ഞൂറോളം പേർ പരിശോധനക്കായി എത്തിച്ചേർന്നു. പരിശോധനയുടെ സമയം കഴിഞ്ഞും ആളുകളുടെ ഒഴുക്ക് തുടരുകയായിരുന്നു.
ഡോ. ബാബു രാമചന്ദ്രൻ, എബ്രഹാം ജോൺ, ജമാൽ നദ്വി, രാജു കല്ലും പുറം, സേവി മാത്തുണ്ണി, സയ്യിദ് ഹനീഫ്, ഷാനവാസ്, നിസാർ കൊല്ലം, അനസ് റഹീം, കെ.ടി. സലിം, സിജോ ജോർജ്, രാജീവ് വെള്ളിക്കോത്ത്, ബോബി തേവരക്കൽ, ഫസലുൽ ഹഖ്, നൗഷാദ് പൂനൂർ, മജീദ് തണൽ, സിറാജ് പള്ളിക്കര, ബോബി പാറയിൽ, മനു, ഗഫൂർ ഉണ്ണി കുളം, ജ്യോതിഷ് പണിക്കർ, രാമത്ത് ഹരിദാസ് തുടങ്ങി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു.
ഫൈസൽ പാട്ടാണ്ടി, ലത്തീഫ് കൊയിലാണ്ടി, റിയാസ് ആയഞ്ചേരി, ഫൈസൽ കോട്ടപ്പള്ളി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ശ്രീജിത്ത് കണ്ണൂർ, കെ.പി. അനിൽ കുമാർ, ഹംസ മേപ്പാടി, സുരേഷ് മണ്ടോടി, സലിം എൻ. വി., ലത്തീഫ് ആയഞ്ചേരി, മനോജ് വടകര, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വൈകീട്ട് നടന്ന സമാപന യോഗം ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉൽഘാടനം ചെയ്തു. തണൽ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി വിനീഷ് എം.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ചു. ഷിഫ അൽ ജസീറ കൺസൽടെന്റ് ഡോ. സ്വപ്ന വൃക്ക സംരക്ഷണത്തെക്കുറിച്ചു നടത്തിയ ബോധവൽകരണ ക്ളാസ് സദസ്സിന് ഏറെ പ്രയോജനകരമായി.
റഫീഖ് അബ്ദുല്ല, മണിക്കുട്ടൻ, എ.പി. ഫൈസൽ, റഫീഖ് നാദാപുരം, ഹുസ്സൈൻ വയനാട്, ജിതേഷ് ടോപ് മോസ്റ്റ്, ജാലിസ് ഉള്ളേരി, ഷെബീർ കെ സി. തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
ഷിഫ അൽ ജസീറ മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ അൽ ഗരീബ്, മൂസ അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തണൽ ട്രഷറർ നജീബ് കടലായി നന്ദി പ്രകാശനം നിർവഹിച്ചു.