
മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തുന്ന വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച്ച (26-08-2022) സെഗായ കെ സി എ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മറ്റ് ക്യാമ്പുകളിൽ നിന്നും വിഭിന്നമായി വൃക്കരോഗ നിർണ്ണയം നേരത്തെ തന്നെ സാധ്യമാക്കുന്ന പ്രസ്തുത ക്യാമ്പ് പ്രയോജനപ്പെടുത്താൻ പ്രവാസികൾ മുന്നോട്ട് വരണമെന്ന് അറിയിപ്പിൽ പറഞ്ഞു.
ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് 6 മണിവരെ നടക്കുന്ന ക്യാമ്പിൽ വൃക്കയുടെ പരിരക്ഷണത്തെക്കുറിച്ച് ഉൽബോധന ക്ളാസ്സ് ഉണ്ടായിരിക്കുന്നതാണ്. ഗൂഗ്ൾ ഫോമ് വഴി രെജിസ്റ്റർ ചെയ്ത് ഓരോരുത്തരും തങ്ങളുടെ പങ്കാളിത്തം സമയബന്ധിതമായി ഉറപ്പ് വരുത്തേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് 3960 3989, 343 500 88, 388 99 576 എന്നീ നമ്പറുകയിൽ ബന്ധപ്പെടാവുന്നതാണ്.
