മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ സൽമാനിയ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ഹൃദയ സ്പർശം എന്ന പേരിൽ ഒരുക്കുന്ന രണ്ടാം രക്തദാന ക്യാമ്പ് നാളെ വെള്ളിയാഴ്ച (27 / 08 / 2021 ) സൽമാനിയ ആശുപത്രിയിൽ രാവിലെ 8 മണി മുതൽ 1 മണി വരെയുള്ള സമയത്തു നടക്കുന്നതാണ് എന്ന് തണൽ ഭാരവാഹികൾ അറിയിച്ചു.
രാജ്യത്ത് ഓരോ സെക്കന്റിലും രക്തം ആവശ്യമായി വരുന്ന സമയത്ത് അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് രക്ത ദാനം ചെയ്യുവാൻ തയ്യാറുള്ള ആരോഗ്യപരമായ പ്രശ്നങ്ങളില്ലാത്ത വ്യക്തികൾ സ്വമേധയാ തയ്യാറാവണമെന്നും രക്തദാനമെന്ന മഹാ പ്രവർത്തിയുടെ ഭാഗമാകണമെന്നും തണൽ ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം പുറക്കാട്ടിരിയും ജനറൽ സിക്രട്ടറി മുജീബ് മാഹിയും പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
രക്ഷണം നൽകുവാൻ തയ്യാറുള്ളവർ https://tinyurl.com/yscyf8mr എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുകയോ മുജീബ് റഹ്മാൻ (33433530) , ഇബ്രാഹിം പുറക്കാട്ടിരി ( 39478807 ) റഷീദ് മാഹി (39875579 ) എന്നീ നമ്പറുകളിലൂടെ ബന്ധപ്പെടുകയോ വേണമെന്നും ഭാരവാഹികൾ അറിയിച്ചു.
