കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊച്ചിയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം , തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസ്. ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ്, പാസ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ ദയവായി നിരീക്ഷണ കാലയളവില്‍ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.