നെയ്യാറ്റിന്കര: തിരുവനന്തപുരം നെയ്യാറ്റിന്കരയില് താത്കാലിക നടപ്പാലം തകര്ന്ന് അപകടം. പൂവാര് തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടമുണ്ടായത്. ഫെസ്റ്റില് പുല്ക്കൂടും അലങ്കാരക്കൂടാരങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു. വെള്ളച്ചാട്ടം കാണാന് തടികൊണ്ട് താത്കാലിക നടപ്പാലം നിര്മിച്ചിരുന്നു. ഈ പാലമാണ് തകര്ന്നത്. പാലത്തില് ആളുകള് കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. നിരവധിയാളുകള്ക്ക് പരിക്കേറ്റു. ഇതില് ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നെയ്യാറ്റിന്കര ജനറല് ആശുപത്രിയിലേക്കും മെഡിക്കല് കോളേജ് ആശുപത്രിയിലേക്കും മാറ്റി.
Trending
- കെ.എസ്.സി.എയുടെ നേതൃത്വത്തിൽ ത്രിദിന യോഗ ക്യാമ്പ് നടത്തി
- ആദ്യം പരീക്ഷ, ക്ലാസ് പിന്നെ! കേരള സർവകലാശാലയിൽ നാലാം സെമസ്റ്റർ തുടങ്ങും മുൻപേ പരീക്ഷ നടത്താൻ തീരുമാനം
- സംഘര്ഷബാധിത രാജ്യങ്ങളില് കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില് കടലില് വീണ് കാണാതായ വിദ്യാര്ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില് കുടുക്കിയവര്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന് ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി