തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റം അപേക്ഷകള്‍ ജില്ലയില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിന് താല്‍ക്കാലികമായി നിയമിക്കുന്ന ക്ലാര്‍ക്ക് തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https://trivandrum.nic.in എന്ന വെബ്സൈറ്റില്‍ ‘താല്‍ക്കാലിക ക്ലാര്‍ക്ക്- ഉദ്യോഗാര്‍ത്ഥി റാങ്ക് ലിസ്റ്റ്’ എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍, വാട്ട്സാപ്പ് എന്നിവ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി മെയ് ഏഴ് ശനിയാഴ്ച രാവിലെ 10.30 ന് കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ ജനറലിനു മുന്‍പാകെ നേരിട്ട് ഹാജരാകണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ എഴുത്തു പരീക്ഷയുടേയും സ്കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
