പട്ന: ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് പെൺകുഞ്ഞ് പിറന്നു. തേജസ്വി യാദവും ഭാര്യ രാജശ്രീയും മകൾക്കൊപ്പമുള്ള ചിത്രം സഹോദരി രോഹിണി ആചാര്യ പുറത്തു വിട്ടു. കുടുംബത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ഒരു കവിതയും രോഹിണി ട്വീറ്റ് ചെയ്തു. തേജസ്വി യാദവിന്റെ സഹോദരൻ മന്ത്രി തേജ് പ്രതാപ് യാദവ് നിയമസഭാംഗങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
നവരാത്രി ഉത്സവ വേളയിൽ ലക്ഷ്മി ദേവി കുടുംബത്തിൽ അവതരിച്ചുവെന്നും എല്ലാ ദുരിതങ്ങളും ഇല്ലാതാകുമെന്നും തേജ് പ്രതാപ് പ്രതീക്ഷ പ്രകടിപ്പിച്ചു. വീർ ചന്ദ് പട്ടേൽ മാർഗിലെ ആർജെഡി ആസ്ഥാനത്തും ആഹ്ലാദം പ്രകടമായി. പാർട്ടി പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു.