മനാമ : അധ്യാപക ദിനത്തിൽ ടീൻസ് ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ പ്രബന്ധ രചന മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. എന്റെ ടീച്ചർ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ രചന മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അധ്യാപകരുമായി കുട്ടികൾക്കുള്ള ആത്മബന്ധമാണ് തങ്ങളുടെ രചനയിലൂടെ അവർ പ്രകടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. മത്സരത്തിൽ ഫാത്തിമ ഹനാൻ ഒന്നാം സ്ഥാനവും ഹിന ഫാതിമ രണ്ടാം സ്ഥാനവും സഫ്ന സുനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ടീൻസ് ഇന്ത്യ കൺവീനർ മുഹമ്മദ് ഷാജി, പരിപാടിയുടെ കൺവീനർ റഷീദ സുബൈർ എന്നിവർ അഭിനന്ദിച്ചു.
Trending
- ചൈന എണ്ണ വാങ്ങിക്കൂട്ടുന്നു; രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നു
- അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, മോദിയുടെ അധ്യക്ഷതയിൽ യോഗം, നേപ്പാൾ കലാപത്തിന് പിന്നാലെ നിരീക്ഷണം ശക്തം
- കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി; കത്ത് ലഭിച്ചത് മാവോയിസ്റ്റ് ചീഫിന്റെ പേരിൽ
- `മികച്ച രീതിയിൽ പാർട്ടി പ്രവർത്തിക്കുന്നത് കേരളത്തിൽ’, സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കം, ഡി രാജ ഉദ്ഘാടനം ചെയ്തു
- റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിടും
- മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ
- കുട്ടികളെ സിമ്മിംഗ് പൂളില്‍ തള്ളിയിട്ടു; ബഹ്റൈനില്‍ അമേരിക്കക്കാരന് തടവു ശിക്ഷ
- സി.ഡബ്ല്യു.ഇ.സി.സി.സി. 2025 ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു