
മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ടിക്ടോക് സൗഹൃദ കൂട്ടായ്മയായ പേൾ ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബുസൈതീനിലുള്ള കിംഗ് ഹമദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു ക്യാമ്പ്. ഡോണേഴ്സിന് സർട്ടിഫിക്കറ്റുകൾ കൈമാറി. ക്യാമ്പ് വൻവിജയമാക്കി തീർക്കാൻ സഹകരിച്ച ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി പേൾ ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു .

