മനാമ: ടീം പവിഴദ്വീപ് ഫുട്ബോൾ മേള പേൾ ട്രോഫി യിൽ കെ.എം.സി.സി എഫ് സി ജേതാക്കളായി. കലാശ പോരാട്ടത്തിൽ ശക്തരായ ഐ.എസ്.എഫ് എഫ്.സിയെ പെനാൽറ്റിയിലൂടെ പരാജയപ്പെടുത്തിയാണ് കെ.എം.സി.സി എഫ് സി വിജയികളായത്. തുടക്കം മുതൽ ഒടുക്കം വരെ ആവേശം വിതറി ജനനിബിഡമായ അൽ ടീൽ പുൽമൈതാനത്ത് പുലർച്ചവരെ നീണ്ടു നിന്നിട്ടും കാണികൾ തിങ്ങി നിറഞ്ഞു എന്നത് ടീം പവിഴദ്വീപ് ടൂർണമെന്റിന്റെ പ്രത്യേകതയായി.
കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സമ്മാനിച്ച വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കെ.എം.സി.സി എഫ് സിയും ഐ റെഫക്ട് സമ്മാനിച്ച റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും ഐ.എസ്.എഫ് എഫ്.സിയും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയർ ആയി കെ.എം.സി.സി എഫ് സിയുടെ ഒസ്സായിയും, ടോപ് സ്കോറർ ആയി ഐ.എസ്.എഫ് എഫ്.സിയുടെ ഷിബിനെയും മികച്ച ഗോളിയായി കെ.എം.സി.സി എഫ് സിയുടെ ഹസ്സനും, ടൂർണമെന്റിലെ ആദ്യ ഗോൾ സ്കോറെർക്കുള്ള ട്രോഫിക്ക് മറീന എഫ് സിയുടെ ശ്രീജിത്തും അർഹരായി.

ടൂർണമെന്റ് വൻ വിജയമാക്കി മാറ്റാൻ സഹായിച്ച കാണികൾക്കും പങ്കെടുത്ത ടീമുകൾക്കും സ്പോൺസേഴ്സിനും നന്ദി രേഖപെടുത്തിക്കൊണ്ടു വരുന്ന മാസം ടീം പവിഴദ്വീപ് സെലിബ്രിറ്റി ഷോ നടത്തുമെന്നും അതിനായി ഇതുവരെ നൽകിയ പിന്തുണ ഇനിയും ഉണ്ടാവണമെന്നു എല്ലാവരോടും ടീം പവിഴദ്വീപ് ഭാരവാഹികളായ ദിൽഷാബ് ഹംസ, റസാക്ക് വല്ലപ്പുഴ, ഷബീർ പയ്യോളി, അർഷാദ് കീപ്പയൂർ, റഫീക്ക് മേപ്പയൂർ എന്നിവർ അറിയിച്ചു.
