നേര്യമംഗലം: മലയാറ്റൂര്‍ റിസര്‍വ് വനത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന മൂന്ന് തേക്കുമരങ്ങള്‍ മുറിച്ചുകടത്തി. മലയാറ്റൂര്‍ റിസര്‍വിന്റെ ഭാഗമായ കരിമണല്‍ നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫിസ് പരിധി ആഡിറ്റ് വണ്‍ ഭാഗത്ത് നിന്നുമാണ് മരങ്ങള്‍ വെട്ടി കടത്തിയത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് നടന്ന മരം മുറിക്കല്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത് ഒരുമാസം മുന്‍പ് മാത്രമാണ്. റോഡില്‍ നിന്നും 200 മീറ്റര്‍ മാറി കാടിനുള്ളില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചിരിക്കുന്നത്. ഇതിന് സമീപമാണ് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസ്. മുഴുവന്‍ സമയവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ള പ്രദേശത്തുനിന്നുമാണ് മരങ്ങള്‍ വെട്ടി കടത്തിയിരിക്കുന്നത് എന്നതാണ് ഗൗരവകരമായ കാര്യം. മരംകൊള്ളയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെടാന്‍ വൈകിയതാണ് പ്രതികളെ കണ്ടെത്താന്‍ വൈകുന്നതിന് കാരണം.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി

