
കാസർകോട്: നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽനിന്ന് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു.
പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനി വിദ്യയ്ക്കാണ് (46) പാമ്പുകടിയേറ്റത്. ഉടൻ തന്നെ നീലേശ്വരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. വിഷപ്പാമ്പല്ലെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങളായി അടഞ്ഞുകിടന്ന ക്ലാസ് മുറി ഓണാഘോഷ പരിപാടികൾക്കായി ഇന്നു രാവിലെ 10ന് തുറന്നപ്പോഴാണ് സംഭവം.
