പാലക്കാട്: പുലി ചത്ത കേസില്‍ വനം വകുപ്പ് ചോദ്യം ചെയ്ത ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മംഗലം ഡാമിന് സമീപം ഓടംതോട് സ്വദേശി സജീവിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു.വനം വകുപ്പിന്റെ മാനസിക പീഡനവും ഭീഷണിയും മൂലം സജീവ് ജീവനൊടുക്കുകയായിരുന്നു എന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ മൃതദേഹവുമായി മംഗലം ഡാം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞമാസം ഓടംതോടിലെ സ്വകാര്യ ഭൂമിയില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വനം വകുപ്പ് സജീവിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍