
താനൂർ: താനൂരിലെ ബോട്ട് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്വിറ്ററിലാണ് അനുശോചന കുറിപ്പ് പങ്കുവെച്ചത്. മലയാളത്തിലായിരുന്നു ട്വീറ്റ്. ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പി എം എൻ ആർ എഫിൽ നിന്നാണ് പണം നൽകുക.

