തിരുവള്ളൂര്‍: മത്സ്യതൊഴിലാളിയുടെ ചുമലില്‍ കയറിയ തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത ആര് രാധാകൃഷ്ണന് വിവാദത്തില്‍. വെള്ളത്തിലിറങ്ങുന്നത് ഒഴിവാക്കാനാണ് തീരശോഷണ പരാതി പരിശോധിക്കാന്‍ എത്തിയ മന്ത്രി മത്സ്യ തൊഴിലാളിയുടെ ചുമലില്‍ കയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെയാണ് വിവാദമായത്.
തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ വ്യാഴാഴ്ചാണ് സംഭവം നടന്നത്. ബോട്ട് യാത്രയ്ക്ക് ശേഷം കരയിലേക്ക് മന്ത്രി വന്നപ്പോഴാണ് സംഭവം. ബോട്ടില്‍ നിന്നും അല്‍പ്പം വെള്ളത്തില്‍ ഇറങ്ങണം, എന്നാല്‍ മന്ത്രി അതിന് തയ്യാറായില്ലെന്നും. തുടര്‍ന്നാണ് ഒരു മത്സ്യതൊഴിലാളിയെ മന്ത്രിയെ എടുത്ത് കരയില്‍ എത്തിച്ചത് എന്നുമാണ് ചില തമിഴ്മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് വീഡിയോ ഉണ്ടാക്കുന്നത്.
