റിഫ: കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ 2022 സെപ്തംബര് 14 ബുധനാഴ്ച രാത്രി 9 മണിക്ക് ഐ സി എഫ് റിഫ സെൻട്രൽ കമ്മിറ്റി “ലഹരിയിൽ മുങ്ങുന്ന കൗമാരം” എന്ന പ്രമേയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ കാരണങ്ങൾ, ലഹരി അടിമകളായവരുടെ ലക്ഷണങ്ങൾ, ലഹരിയിൽ നിന്നുമുള്ള മോചന മാർഗ്ഗങ്ങൾ, തെറ്റായ പ്രചാരങ്ങളുടെ ഭവിഷ്യത്തുകൾ, ലഹരിയിൽ നിന്നും മാറിനിന്നതിന്റെ ജീവിതാനുഭവങ്ങൾ തുടങ്ങി നിരവധി വിഷയത്തിൽ അഫ്സൽ അലി ആലപ്പുഴ, ജൗസൽ നാദാപുരം, അഫ്സൽ എറണാകുളം, മുഹമ്മദ് റാഷിദ് മാട്ടൂൽ പ്രഭാഷണം നടത്തി. റിഫ സുന്നി സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ റിഫ സെൻട്രൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൽ സലാം മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
