leader | Starvision News Malayalam

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം: ആർഎസ്‌പി
ആലപ്പുഴ: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടാൻ തയ്യാറാകണമെന്ന് ആർഎസ്‌പി ആലപ്പുഴ ജില്ലാ സെക്രട്ടറി സി. കൃഷ്ണചന്ദ്രൻ ആവശ്യപ്പെട്ടു. ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം ഒഴിയുന്നത് ധാർമിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും അപകീർത്തിയുണ്ടാക്കിയ വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണം. വ്യക്തിപൂജ അവസാനിപ്പിച്ച് ആരോപണവിധേയരെ സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്താനുള്ള ആർജവം സിപിഎം കാണിക്കണമെന്നും കൃഷ്ണചന്ദ്രൻ ആവശ്യപ്പെട്ടു.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മകൾ വീണ വിജയൻ, വീണയുടെ ഭർത്താവും സിപിഎം നേതാവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ 3.28 കോടി രൂപയും മുഹമ്മദ് റിയാസ് 20 കോടിയിലധികം രൂപയും അനധികൃതമായി കൈകാര്യം ചെയ്തെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കൃഷ്ണചന്ദ്രൻ ആരോപിച്ചു. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രതികാരമാണെന്നാണ് നിലപാടെങ്കിൽ പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്നവിധം കൃത്യവും വ്യക്തവുമായ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് പ്രതിരോധം തീർക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നതെന്നും കൃഷ്ണചന്ദ്രൻ കുറ്റപ്പെടുത്തി. ഇഡി ഓഫീസിന് മുന്നിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ സാധാരണ പ്രവർത്തകരാണ് പ്രതിസന്ധിയിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തി പാർട്ടിയുടെ വിശ്വാസ്യത സംരക്ഷിക്കാൻ സിപിഎം നേതൃത്വം തയ്യാറാകണമെന്ന് സി. കൃഷ്ണചന്ദ്രൻ ആവശ്യപ്പെട്ടു.

The post പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം: ആർഎസ്‌പി appeared first on Starvision News Malayalam.

ബിജെപി നേതാവിന്റെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ
കണ്ണൂർ: തലശേരിയിൽ ബിജെപി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വൈശാഖ് എസ്. ദർശനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് രതിശനെ (59) ഈ മാസം മൂന്നിന് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ സ്വന്തം ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തുനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ വൈശാഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

റെയിൽവേയിൽ ടി.ടി.ആർ ജോലി വാഗ്ദാനം ചെയ്ത് രതിശൻ മുഖേന ഉദ്യോഗാർഥികളിൽനിന്ന് വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഉദ്യോഗാർഥികൾക്ക് വ്യാജ നിയമനക്കത്തുകൾ നൽകിയതായും പണം തിരികെ നൽകാമെന്ന ഉറപ്പ് പാലിച്ചില്ലെന്നും പൊലീസ് പറയുന്നു. നിയമനവാഗ്ദാനം വ്യാജമാണെന്ന് വ്യക്തമായതോടെ സാമ്പത്തിക സമ്മർദത്തിലായ രതിശൻ ജീവനൊടുക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട അപേക്ഷകൾ തയ്യാറാക്കി നൽകിയിരുന്ന രതിശന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു തൊഴിൽവാഗ്ദാന ഇടപാടുകൾ നടന്നതെന്നും പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.

The post ബിജെപി നേതാവിന്റെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ appeared first on Starvision News Malayalam.