gokulam gopalan | Starvision News Malayalam
	1	</sy:updateFrequency>
gokulam gopalan | Starvision News Malayalam
ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്, ഈ മാസം 22ന് ഹാജരാകണം
കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാനിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ‌ഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 22ന് ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ചോദ്യം ചെയ്യുന്നതിനാണ് ഗോകുലം ഗോപാലനെ ഇഡി വീണ്ടും വിളിച്ചു വരുത്തുന്നത്. ഇന്നലെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വച്ച് ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.ഫെമ നിയമം ലംഘിച്ച് പ്രവാസികളിൽ നിന്ന് ചിട്ടികൾക്കായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 2022ൽ ഇഡി [...]
The post ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്, ഈ മാസം 22ന് ഹാജരാകണം appeared first on Starvision News Malayalam.
കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാനിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ‌ഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 22ന് ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ചോദ്യം ചെയ്യുന്നതിനാണ് ഗോകുലം ഗോപാലനെ ഇഡി വീണ്ടും വിളിച്ചു വരുത്തുന്നത്. ഇന്നലെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വച്ച് ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.ഫെമ നിയമം ലംഘിച്ച് പ്രവാസികളിൽ നിന്ന് ചിട്ടികൾക്കായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 2022ൽ ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ തുടർനടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. 
ചിട്ടികളിൽ ഉൾപ്പെടുത്തിയ പ്രവാസികളുടെ വിവരങ്ങൾ ഹാജരാക്കണമെന്ന് ഇഡി ഗോകുലം ഗോപാലനോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പെൻഡ്രൈവിലാക്കി ഇഡിയ്ക്ക് നൽകിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകണമെന്നാണ് ഇഡിയുടെ നിർദ്ദേശം.പ്രവാസികളിൽ നിന്ന് നിയമം ലംഘിച്ച് 593 കോടിയോളം രൂപ ചിട്ടികൾക്കായി സ്വീകരിച്ചെന്നാണ് ഇഡി അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ 75 ശതമാനവും പണമായാണ് സ്വീകരിച്ചതെന്നും ഇഡി പറയുന്നു. 
ചിട്ടി ചേർന്നതിന് ശേഷം വിദേശത്ത് പോയ പലരും കഴിഞ്ഞ ദിവസം മൊഴി നൽകിയതായും വിവരങ്ങളുണ്ട്. അടുത്തിടെ ഗോകുലം ഗോപാലന്റെ ചെന്നൈയിലെയും കോഴിക്കോട്ടെയും ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയിരുന്നു.ഇഡിയുടെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ ഗോകുലം ഗോപാലൻ മാദ്ധ്യമങ്ങളോടും പ്രതികരിക്കുകയുണ്ടായി. ഇഡിയുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് സംശയം തോന്നിയതിനാൽ അവർ ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള അധികാരം അവർക്കുണ്ടെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. അതേസമയം എന്തുവിഷയത്തിന്മേലാണ് ചോദ്യം ചെയ്യലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സിനിമയെന്ന വ്യവസായത്തിൽ പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മറ്റ് ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോകുലത്തിലെ ഇഡി റെയ്ഡ് ഫെമ ചട്ടലംഘനത്തിന്, കണ്ടെത്തിയത് ആയിരം കോടിരൂപയുടെ ക്രമക്കേട്
കോഴിക്കോട്: ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തുന്നത് ഫെമ (വിദേശനാണ്യ വിനിമയ നിയമം) ചട്ട ലംഘനത്തിനെന്ന് റിപ്പോർട്ട്. ആയിരം കോടിരൂപയുടെ വിദേശ വിനിമയ ചട്ടലംഘനം കണ്ടെത്തിയെന്ന് ഇഡി സൂചന നൽകിയതായാണ് റിപ്പോർട്ട്. കുറച്ചുദിവസങ്ങൾക്കുമുമ്പ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപമായി എത്തിയിരുന്നു. ആ തുക എവിടെ നിന്നാണ് എത്തിയത്, ഒരാളിൽ നിന്നാണോ എത്തിയത് തുടങ്ങിയ കാര്യങ്ങളുടെ ഉത്തരമാണ് പ്രധാനമായും തേടുക എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി സംശയിക്കുന്നുണ്ട്. [...]
The post ഗോകുലത്തിലെ ഇഡി റെയ്ഡ് ഫെമ ചട്ടലംഘനത്തിന്, കണ്ടെത്തിയത് ആയിരം കോടിരൂപയുടെ ക്രമക്കേട് appeared first on Starvision News Malayalam.
കോഴിക്കോട്: ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തുന്നത് ഫെമ (വിദേശനാണ്യ വിനിമയ നിയമം) ചട്ട ലംഘനത്തിനെന്ന് റിപ്പോർട്ട്. ആയിരം കോടിരൂപയുടെ വിദേശ വിനിമയ ചട്ടലംഘനം കണ്ടെത്തിയെന്ന് ഇഡി സൂചന നൽകിയതായാണ് റിപ്പോർട്ട്. കുറച്ചുദിവസങ്ങൾക്കുമുമ്പ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപമായി എത്തിയിരുന്നു. ആ തുക എവിടെ നിന്നാണ് എത്തിയത്, ഒരാളിൽ നിന്നാണോ എത്തിയത് തുടങ്ങിയ കാര്യങ്ങളുടെ ഉത്തരമാണ് പ്രധാനമായും തേടുക എന്നാണ് റിപ്പോർട്ടുകൾ.
കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി സംശയിക്കുന്നുണ്ട്. ഗോകുലം ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട വഞ്ചനാകേസുകൾ പിഎംഎൽഎ (കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ) അനുസരിച്ച് അന്വേഷിക്കും എന്നും റിപ്പോർട്ടുകളുണ്ട്.രാവിലെ ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. ഉടമ ഗോകുലം ഗോപാലനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് അരയിടത്ത്പാലത്തെ ഗോകുലം മാളിനടുത്ത് ഗോകുലം കോർപറേറ്റ് ഓഫീസിലാണ് അദ്ദേഹത്തിന്റെ ചോദ്യംചെയ്യൽ നടക്കുന്നത്. ആദ്യം വടകരയിൽ വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇതിനിടെ അദ്ദേഹം അരയിടത്ത്പാലത്തെ ഓഫീസിലെത്തുകയായിരുന്നു.11.30ഓടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ ആദ്യം പരിശോധന ആരംഭിച്ചു. പിന്നീട് കോഴിക്കോടും കൊച്ചിയിലുമുള്ള ഓഫീസുകളിൽ ഇഡി പരിശോധന നടക്കുന്നതായി വാർത്ത പുറത്തുവന്നു.വിവാദമായ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ നിന്നും നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയതോടെ ഗോകുലം ഗോപാലൻ നിർമ്മാതാവായിരുന്നു. ചിത്രത്തിലെ വിവാദത്തിന് പിന്നാലെ ഇഡി അന്വേഷണം വന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ടല്ല അന്വേഷണമെന്നും മുൻപും ഇത്തരം റെയ്‌ഡുകൾ നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ഗോ‌കുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്, പരിശോധന ഒരുമണിക്കൂർ സമയം പിന്നിട്ടു
ചെന്നൈ: പ്രമുഖ വ്യവസായിയും എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സിൽ ഇഡി റെയ്‌ഡ്. ഏകദേശം ഒരുമണിക്കൂറിൽ ഏറെ നേരമായി പരിശോധനകൾ നടക്കുന്നുണ്ട് എന്നാണ് വിവരം. എന്നാൽ എന്ത് കേസിന്റെ പേരിലാണ് ഇപ്പോൾ റെയ്‌ഡ് നടത്തുന്നതെന്ന് വിവരങ്ങൾ വ്യക്തമല്ല. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌ഫണ്ട്‌സ് കോർപറേറ്റ് ഓഫീസിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റിലെ അംഗങ്ങളും പരിശോധനാ സംഘത്തിലുണ്ട്. അതേസമയം സ്ഥാപനത്തിന്റെ കോഴിക്കോട്, കൊച്ചി എന്നീ യൂണിറ്റുകളിലും പരിശോധന നടക്കുന്നുണ്ട്. എമ്പുരാൻ [...]
The post ഗോ‌കുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്, പരിശോധന ഒരുമണിക്കൂർ സമയം പിന്നിട്ടു appeared first on Starvision News Malayalam.
ചെന്നൈ: പ്രമുഖ വ്യവസായിയും എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സിൽ ഇഡി റെയ്‌ഡ്. ഏകദേശം ഒരുമണിക്കൂറിൽ ഏറെ നേരമായി പരിശോധനകൾ നടക്കുന്നുണ്ട് എന്നാണ് വിവരം. എന്നാൽ എന്ത് കേസിന്റെ പേരിലാണ് ഇപ്പോൾ റെയ്‌ഡ് നടത്തുന്നതെന്ന് വിവരങ്ങൾ വ്യക്തമല്ല. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌ഫണ്ട്‌സ് കോർപറേറ്റ് ഓഫീസിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റിലെ അംഗങ്ങളും പരിശോധനാ സംഘത്തിലുണ്ട്. അതേസമയം സ്ഥാപനത്തിന്റെ കോഴിക്കോട്, കൊച്ചി എന്നീ യൂണിറ്റുകളിലും പരിശോധന നടക്കുന്നുണ്ട്.
എമ്പുരാൻ സിനിമ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയ പ്രമേയങ്ങൾ ചർച്ചയാകുന്ന സമയത്ത് തന്നെയാണ് ഈ റെയ്‌ഡിന്റെ വിവരം പുറത്തുവരുന്നത്. എമ്പുരാൻ വിവാദത്തിൽ മോഹൻലാൽ ക്ഷമ ചോദിച്ച് കുറിപ്പിട്ട സമയം മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഗോകുലം ഗോപാലനോടും ഇഡി റെയ്‌‌ഡിന്റെ കാര്യം സൂചിപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ് എബിൻ വർക്കി പോസ്റ്റ് ചെയ്‌തിരുന്നു. മുൻപ് 2023 ഏപ്രിലിൽ മറ്റൊരു കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രാവിലെ മുതൽ വൈകുന്നേരം വരെ ചോദ്യം ചെയ്‌തിരുന്നു. ഇതിനുശേഷം നാളിതുവരെ ഇഡി നടപടികളൊന്നും അദ്ദേഹത്തിന്റെ പേരിലുണ്ടായിട്ടില്ല.
മാർച്ച് 27ന് എമ്പുരാൻ റിലീസിന് തൊട്ട‌ുമുൻപ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കളിൽ ഒരാളായ ലൈക്ക പ്രൊ‌ഡക്ഷൻസ് പിന്മാറിയിരുന്നു. തുടർ‌ന്നാണ് ഗോകുലം ഗോപാലൻ ചിത്രത്തിന്റെ നിർമ്മാതാവായി എത്തിയത്.
ഗോകുലം ഗോപാലനെ ED ചോദ്യംചെയ്തു
കൊച്ചി: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പുകേസില്‍ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. നാലുകോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. രാവിലെയും ഉച്ചയ്ക്ക് ശേഷവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കരുവന്നൂര്‍ ബാങ്കുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അനില്‍ കുമാര്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ടാണ് ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായത്. അനില്‍ കുമാര്‍ എന്റെ കസ്റ്റമറാണ്. അദ്ദേഹമൊരു തെറ്റുചെയ്തു. അതുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഇപ്പോള്‍ ഇ.ഡിയ്ക്ക് [...]
The post ഗോകുലം ഗോപാലനെ ED ചോദ്യംചെയ്തു appeared first on Starvision News Malayalam.
‘വെള്ളാപ്പള്ളിയാണ് ശരി, എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലന്‍’; സുഭാഷ് വാസു വീണ്ടും കാലു മാറി
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലനാണെന്നും, ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ചുപോകുമെന്നും പറഞ്ഞു വീണ്ടും കാലുമാറി സുഭാഷ് വാസു. തൽക്കാലം സംഘടനാ പ്രവർത്തനത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ സുഭാഷ് വാസു കട്ടച്ചിറ എൻജിനീയറിങ് കോളേജിന്റെ ഭരണം പിടിക്കലാണ് ആദ്യ ലക്ഷ്യം എന്നും വ്യക്തമാക്കി. ഗോകുലം ഗോപാലനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളി പാളയത്തിലേക്ക് ചേക്കേറി. കട്ടച്ചിറ എൻജിനീയറിങ് കോളേജിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാം എന്ന് പറഞ്ഞു [...]
The post ‘വെള്ളാപ്പള്ളിയാണ് ശരി, എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലന്‍’; സുഭാഷ് വാസു വീണ്ടും കാലു മാറി appeared first on Starvision News Malayalam.
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലനാണെന്നും, ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ചുപോകുമെന്നും പറഞ്ഞു വീണ്ടും കാലുമാറി സുഭാഷ് വാസു. തൽക്കാലം സംഘടനാ പ്രവർത്തനത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ സുഭാഷ് വാസു കട്ടച്ചിറ എൻജിനീയറിങ് കോളേജിന്റെ ഭരണം പിടിക്കലാണ് ആദ്യ ലക്ഷ്യം എന്നും വ്യക്തമാക്കി.