Argentina | Starvision News Malayalam
	1	</sy:updateFrequency>
Argentina | Starvision News Malayalam
	<width>32</width>
	<height>32</height>
ലോകകപ്പ് തോൽവിക്ക് പിന്നാലെ അടിയന്തര ഉത്തരവ്; വിദ്വേഷപ്രചാരണം നടത്തുന്ന വിദേശികൾക്ക് പ്രവേശനവിലക്കും നാടുകടത്തലും
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അർജന്റീനയ്ക്കും രാജ്യത്തെ പൗരന്മാർക്കുമെതിരെ വിദ്വേഷവും വിവേചനവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന വിദേശികൾക്കെതിരെ കർശന നടപടിക്ക് പ്രസിഡന്റ് ജാവിയർ മിലേയ് ഉത്തരവിട്ടു. ഇത്തരക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കാനും അർജന്റീനയിൽ താമസിക്കുന്നവരെ നാടുകടത്താനും സർക്കാരിന് അധികാരം നൽകുന്നതാണ് അടിയന്തര ഉത്തരവ്. അർജന്റീനിയൻ പൗരന്മാരെ അവരുടെ ദേശീയതയുടെ പേരിൽ അധിക്ഷേപിക്കുകയോ വിവേചനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് നടപടി. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതും പ്രവേശനവിലക്കിനും താമസാനുമതി റദ്ദാക്കുന്നതിനും കാരണമാകാം. ലോകകപ്പിനിടെ അർജന്റീനയുടെ താരങ്ങളുടെയും ആരാധകരുടെയും [...]
The post ലോകകപ്പ് തോൽവിക്ക് പിന്നാലെ അടിയന്തര ഉത്തരവ്; വിദ്വേഷപ്രചാരണം നടത്തുന്ന വിദേശികൾക്ക് പ്രവേശനവിലക്കും നാടുകടത്തലും appeared first on Starvision News Malayalam.
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അർജന്റീനയ്ക്കും രാജ്യത്തെ പൗരന്മാർക്കുമെതിരെ വിദ്വേഷവും വിവേചനവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന വിദേശികൾക്കെതിരെ കർശന നടപടിക്ക് പ്രസിഡന്റ് ജാവിയർ മിലേയ് ഉത്തരവിട്ടു. ഇത്തരക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കാനും അർജന്റീനയിൽ താമസിക്കുന്നവരെ നാടുകടത്താനും സർക്കാരിന് അധികാരം നൽകുന്നതാണ് അടിയന്തര ഉത്തരവ്.
അർജന്റീനിയൻ പൗരന്മാരെ അവരുടെ ദേശീയതയുടെ പേരിൽ അധിക്ഷേപിക്കുകയോ വിവേചനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് നടപടി. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതും പ്രവേശനവിലക്കിനും താമസാനുമതി റദ്ദാക്കുന്നതിനും കാരണമാകാം.
ലോകകപ്പിനിടെ അർജന്റീനയുടെ താരങ്ങളുടെയും ആരാധകരുടെയും പെരുമാറ്റത്തെച്ചൊല്ലി വ്യാപക വിമർശനം ഉയർന്നിരുന്നു. ഫിഫയും റഫറിമാരും അർജന്റീനയ്ക്കും ലയണൽ മെസിക്കും അനുകൂലമായ തീരുമാനങ്ങളെടുത്തെന്ന ആരോപണങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഫൈനലിനുശേഷമുണ്ടായ സംഘർഷങ്ങളും രാജ്യത്തിനെതിരായ വിമർശനം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഓഫീസ് കുടിയേറ്റനിയമത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, സർക്കാരിനെയോ രാജ്യത്തിന്റെ നയങ്ങളെയോ വിമർശിക്കുന്ന എല്ലാ വിദേശികൾക്കും വിലക്കേർപ്പെടുത്തുന്നതല്ല ഉത്തരവ്. ഭരണഘടന സംരക്ഷിക്കുന്ന രാഷ്ട്രീയ, അക്കാദമിക വിമർശനങ്ങളെ നടപടിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദ്വേഷപ്രചാരണവും അഭിപ്രായസ്വാതന്ത്ര്യവും എങ്ങനെ വേർതിരിക്കുമെന്ന കാര്യത്തിൽ വിമർശകർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഉത്തരവ് പ്രാബല്യത്തിൽ വന്നാലും അർജന്റീനയുടെ കോൺഗ്രസിന് അത് റദ്ദാക്കാനുള്ള അധികാരമുണ്ട്. 
പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്‍റീന നോക്കൗട്ടില്‍
ഡാലസ്: ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക്(റൗണ്ട് ഓഫ് 32) യോഗ്യത നേടി. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ-യിലെ ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) അർജന്റീന ഓസ്ട്രിയയെ തകർത്തത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്താണ് മെസി അര്‍ജന്‍റീനക്ക് ജയവും നോക്കൗട്ട് ടിക്കറ്റും സമ്മാനിച്ചത്. മത്സരത്തിന്‍റെ തുടക്കം അർജന്‍റീനയ്ക്ക് നാടകീയത നിറഞ്ഞതായിരുന്നു. 8-ാം മിനിറ്റിൽ ലൗതാരോ മാര്‍ട്ടിനെസിനെ ബോക്സില്‍ വീഴ്ത്തിയതിന് [...]
The post പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്‍റീന നോക്കൗട്ടില്‍ appeared first on Starvision News Malayalam.
‘മെസിയും ടീമും ചതിച്ചു; പണം വാങ്ങി കബളിപ്പിച്ചു; അര്‍ജന്റീന നഷ്ടപരിഹാരം നല്‍കേണ്ടിവരും’
മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ വഞ്ചിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. പണം വാങ്ങിയിട്ടും മത്സരം കളിക്കാന്‍ വരാതെ ടീം സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വന്ന് കളിക്കണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി. ടീമിന് നല്‍കേണ്ട 250 കോടി രൂപ കണ്ടെത്താന്‍ സ്‌പോണ്‍സര്‍മാരെ ഏര്‍പ്പാടാക്കുന്നത് എളുപ്പമുള്ള പണിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണം കൈപ്പറ്റിയ ശേഷം അര്‍ജന്റീന ടീം [...]
The post ‘മെസിയും ടീമും ചതിച്ചു; പണം വാങ്ങി കബളിപ്പിച്ചു; അര്‍ജന്റീന നഷ്ടപരിഹാരം നല്‍കേണ്ടിവരും’ appeared first on Starvision News Malayalam.