തൊഴിൽ വിപണി | Starvision News Malayalam

ബഹ്‌റൈനിൽ സെപ്റ്റംബറിൽ 4,847 പരിശോധനകൾ; 67 പേർ അറസ്റ്റിൽ, 547 പേരെ നാടുകടത്തി
മനാമ: തൊഴിൽ, താമസ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സെപ്റ്റംബറിൽ 4,847 പരിശോധനാ സന്ദർശനങ്ങളും സംയുക്ത കാമ്പയിനുകളും നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചായിരുന്നു പരിശോധനകൾ. ഇതിന്റെ ഭാഗമായി നിയമലംഘനം നടത്തിയ 67 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 547 പേരെ ബഹ്‌റൈനിൽ നിന്ന് നാടുകടത്തുകയും ചെയ്തു.

രാജ്യത്തെ നാല് ഗവർണറേറ്റുകളിലായി 4,675 വാണിജ്യ സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന നടത്തി. വിവിധ വകുപ്പുകളുമായി ചേർന്ന് 172 സംയുക്ത പരിശോധനാ കാമ്പയിനുകളും നടപ്പാക്കി. ക്യാപിറ്റൽ ഗവർണറേറ്റിൽ 74, മുഹറഖിൽ 57, നോർത്തേൺ ഗവർണറേറ്റിൽ 22, സതേൺ ഗവർണറേറ്റിൽ 19 കാമ്പയിനുകളാണ് നടത്തിയത്.

ആഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്സ്, തീരദേശ സംരക്ഷണ സേന, വ്യവസായ-വാണിജ്യ മന്ത്രാലയം, ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു നടപടികൾ.

തൊഴിൽ വിപണിയുടെ സ്ഥിരതയെയും സാമ്പത്തിക സുരക്ഷയെയും ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ പരിശോധന തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. നിയമവിരുദ്ധ തൊഴിൽരീതികൾ ശ്രദ്ധയിൽപ്പെട്ടാൽ www.lmra.gov.bh വെബ്‌സൈറ്റ്, തവാസുൽ ആപ്പ്, 17506055 എന്ന കോൾ സെന്റർ നമ്പർ എന്നിവ വഴി അറിയിക്കണമെന്ന് പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.

The post ബഹ്‌റൈനിൽ സെപ്റ്റംബറിൽ 4,847 പരിശോധനകൾ; 67 പേർ അറസ്റ്റിൽ, 547 പേരെ നാടുകടത്തി appeared first on Starvision News Malayalam.

സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കുള്ള അനുമതി പുതുക്കൽ ഇനി ഡിജിറ്റലായി; പുതിയ സേവനവുമായി എൽഎംആർഎ
മനാമ: തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി സ്ഥാപനങ്ങൾ നിയോഗിക്കുന്ന പ്രതിനിധികളുടെ അനുമതികളും അധികാരങ്ങളും പുതുക്കാൻ പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ച് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ). അപേക്ഷ സമർപ്പിച്ച് ഒരു പ്രവൃത്തിദിവസത്തിനകം നടപടികൾ പൂർത്തിയാക്കാനാകുമെന്നതാണ് സേവനത്തിന്റെ പ്രത്യേകത.

വിവരങ്ങൾ നൽകൽ, അപേക്ഷകൾ സമർപ്പിക്കൽ, ഫീസ് അടയ്ക്കൽ, വർക്ക് പെർമിറ്റുകൾ പ്രിന്റ് ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നതിനുള്ള അനുമതികൾ ഈ സംവിധാനത്തിലൂടെ നൽകാനാകും. സ്ഥാപനങ്ങൾക്ക് പ്രതിനിധികളെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ലളിതമാക്കുകയാണ് ലക്ഷ്യം.

പൂർണമായും ഡിജിറ്റലാക്കിയ സേവനത്തിലൂടെ ആവശ്യമായ രേഖകളുടെ എണ്ണം 50 ശതമാനം കുറച്ചു. ഇലക്ട്രോണിക് ഫോമുകൾ ഉൾപ്പെടുത്തിയതിനൊപ്പം വെബ്‌സൈറ്റിലെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലെയും സേവനവിവരങ്ങളും ഏകീകരിച്ചിട്ടുണ്ട്.

ഉപയോക്താക്കൾക്ക് ലളിതവും വ്യക്തവുമായ സേവനാനുഭവം ഉറപ്പാക്കാനുള്ള എൽഎംആർഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് പരിഷ്കാരമെന്ന് ഓപ്പറേഷൻസ് ആൻഡ് സർവീസസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ഇബ്രാഹിം അൽ അറബി പറഞ്ഞു. സ്ഥാപനങ്ങളുടെ സമയവും അധ്വാനവും ലാഭിക്കാനും തൊഴിൽ വിപണിയിലെ സേവനസംവിധാനം ശക്തിപ്പെടുത്താനും പുതിയ നടപടി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ സേവനങ്ങൾ പുനഃസംഘടിപ്പിച്ച് കൂടുതൽ ഉപയോക്തൃസൗഹൃദമാക്കുന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് സേവനം നവീകരിച്ചത്. തവാസുൽ സംവിധാനത്തിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ, നിക്ഷേപകരുടെ അഭിപ്രായങ്ങൾ, സേവനനിലവാരം വിലയിരുത്തുന്ന രഹസ്യ പരിശോധനാ റിപ്പോർട്ടുകൾ എന്നിവ പരിഗണിച്ചാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

ഈ ദേശീയ പദ്ധതിയുടെ ഭാഗമായി ഇതിനകം 1,300-ലധികം സർക്കാർ സേവനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ മേഖലകളിലായി എണ്ണൂറോളം സേവനങ്ങളുടെ നവീകരണവും പുരോഗമിക്കുകയാണ്.

The post സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കുള്ള അനുമതി പുതുക്കൽ ഇനി ഡിജിറ്റലായി; പുതിയ സേവനവുമായി എൽഎംആർഎ appeared first on Starvision News Malayalam.