ജാമ്യം | Starvision News Malayalam

പാലത്തായി കേസ്: കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചു; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: കണ്ണൂർ പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ നേതാവും അധ്യാപകനുമായ കെ. പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്നും അപ്പീലിൽ നിയമപരമായി പരിഗണിക്കാവുന്ന കാരണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളും ചില വിശദീകരണങ്ങളിൽ അതിശയോക്തിയും ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി പ്രാഥമികമായി പരിശോധിച്ചു.

ക്ലാസ് മുറികൾക്ക് സമീപമുള്ള ഇടുങ്ങിയ സ്കൂൾ ശുചിമുറിയിൽ മറ്റു കുട്ടികളോ അധ്യാപകരോ അറിയാതെ പലതവണ സംഭവം നടന്നുവെന്ന പ്രോസിക്യൂഷൻ വാദത്തെക്കുറിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിരുന്നു. ഈ വാദം ഈ ഘട്ടത്തിൽ പൂർണമായി തള്ളിക്കളയാനാവില്ലെന്നാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം.

കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടറുടെ രേഖകളിൽ പീഡനം നടന്നതായി വ്യക്തമാക്കിയിരുന്നില്ലെന്നും പിന്നീട് കണ്ടെത്തിയ പരിക്കുകൾ മറ്റ് ആരോഗ്യകാരണങ്ങളാലും സംഭവിക്കാമെന്ന് മറ്റൊരു ഡോക്ടർ മൊഴി നൽകിയിട്ടുണ്ടെന്നുമുള്ള വാദവും കോടതി പരിഗണിച്ചു. കേസ് അന്വേഷിച്ച മൂന്ന് സംഘങ്ങൾ വ്യത്യസ്ത നിഗമനങ്ങളിലെത്തിയെന്ന കാര്യവും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകണമെന്ന ഉപാധിയിലാണ് ജാമ്യം. കുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രവേശിക്കരുത്. കുട്ടിയെയോ കുടുംബത്തെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പ്രതികരിക്കരുത്, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്.

2020ൽ പാലത്തായിയിലെ പത്തുവയസ്സുകാരിയെ സ്കൂളിനകത്തും പുറത്തുമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി പത്മരാജനെ ജീവിതാന്ത്യംവരെ തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ശിക്ഷ മരവിപ്പിച്ചത് കുറ്റവിമുക്തനാക്കിയതല്ല. അപ്പീലിൽ അന്തിമവിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

The post പാലത്തായി കേസ്: കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചു; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി appeared first on Starvision News Malayalam.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒമ്പത് സിപിഎം പ്രവർത്തകർക്ക് ജാമ്യം
കൊച്ചി: വീണ വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ കോടതി, പ്രതികൾ 67 ദിവസമായി ജയിലിലാണെന്നത് പരിഗണിച്ചാണ് ജാമ്യം നൽകിയത്.

തിരിച്ചറിയൽ പരേഡും പ്രധാന തെളിവുശേഖരണവും ഇനി ആവശ്യമില്ലെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കാൻ സാധ്യത കുറവാണെന്നും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കുണ്ടായ പരിക്കുകളുടെ സ്വഭാവം പരിശോധിക്കുമ്പോൾ വധശ്രമക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. എന്നാൽ എല്ലാ വധശ്രമക്കേസുകളിലും രക്തസ്രാവം ഉണ്ടാകണമെന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.

മാരകായുധങ്ങളുമായി എത്തിയ പ്രതികൾ ഇഡി ഉദ്യോഗസ്ഥരെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തിയെന്നാണ് ഇഡിയുടെ വാദം. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥനും സിആർപിഎഫ് ജവാനും ഡ്രൈവർക്കും പരിക്കേറ്റതായും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ശ്രമിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു.

അതേസമയം, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന് പ്രതികൾ വാദിച്ചു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ബിഎൻഎസ് വകുപ്പ് 109 പ്രകാരമുള്ള വധശ്രമക്കുറ്റം അനാവശ്യമായാണ് ചുമത്തിയതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസിലെ മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

The post ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒമ്പത് സിപിഎം പ്രവർത്തകർക്ക് ജാമ്യം appeared first on Starvision News Malayalam.

കാപ്പ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതന് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചു. സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി ഒമ്പത് മണി വരെയാണ് സുഗതന് ജാമ്യം ലഭിക്കുക. നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കുന്നതിനായി മാത്രം നിശ്ചിത സമയത്തേക്കാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.

The post കാപ്പ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം appeared first on Starvision News Malayalam.