ദുബായ്: ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കിവീസിന്റെ ഇരുട്ടടി. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ന്യൂസിലന്‍ഡ് നേടി. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യം അനായാസം 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഡാരില്‍ മിച്ചല്‍- കെയ്ന്‍ വില്യംസണ് സഖ്യമാണ് കിവികളെ ജയിപ്പിച്ചത്.
