പാലക്കാട്: മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 11.30ഓടെയാണ് അന്ത്യം. സിപിഐ എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. 1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി ‐ ഗ്രാമവികസന മന്ത്രിയായും 96 ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. രണ്ട് തവണയും മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി കെ കരുണാകരൻ.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില് 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്മ്മനിയിയിലെ കാര് ആക്രമണം: ബഹ്റൈന് അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി