
മനാമ: സീറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 74-മത് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു . സംഘടനാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രസിഡന്റ് ബിജു ജോസഫ് പതാക ഉയർത്തി ജനറൽ സെക്രട്ടറി ശ്രീ ജോയ് പോളി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് അംഗങ്ങൾ ദേശഭക്തി ഗാനമാലപിക്കുകയും ചെയ്തു .
രാജ്യത്തിനായി വീരചരമം പ്രാപിച്ചവരെയും ഭരണഘടനാ ശില്പിയെയും അനുസ്മരിക്കുന്നതോടൊപ്പം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിക്കുവാനും സംരക്ഷിക്കാനും , വികസന പ്രവർത്തങ്ങളിൽ പങ്കാളികളാകുവാനും കഴിയും വിധം ഓരോരുത്തരും പ്രവർത്തിക്കണമെന്നും പ്രസിഡണ്ട് തന്റെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ ഓർമിപ്പിച്ചു.

മോൻസി മാത്യു നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ , മറ്റു ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
