മനാമ: ഭാരതത്തിന്റെ 77 ആം സ്വതന്ത്ര്യ ദിനം സീറോ മലബാർ സൊസൈറ്റി (സിംസ് ) സമുചിതമായി ആചരിച്ചു. സിംസ് അങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് സിംസ് നിയുക്ത പ്രസിഡണ്ട് ഷാജൻ സെബാസ്റ്റൻ നേതൃത്വം നൽകി.
സിംസ് നിയുക്ത ഭരണ സമതി അംഗങ്ങളായ സബിൻ കുര്യാക്കോസ്, രാജ ജോസഫ്, ലൈജു തോമസ് എന്നിവർക്കൊപ്പം മുൻ ഭാരവാഹികളായ ചാൾസ് ആലുക്ക, ജോസഫ് കെ. തോമസ്, ബെന്നി വര്ഗീസ്, മോൻസി മാത്യു, ജോയ് പോളി, കളിമുറ്റം സമ്മർ ക്യാമ്പ് ഭാരവാഹികളായ ജിജോ ജോർജ്,ലിവിൻ ജിബി, സമ്മർ ക്യാമ്പിലെ കുട്ടികൾ , അധ്യാപകർ , സിംസ് അംഗങ്ങളും സ്വതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കുചേർന്നു.
സിംസ് കളിമുറ്റം സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ ദേശീയ ഗാനാലാപനവും , പ്രച്ഛന്ന വേഷ മത്സരവും വർണ്ണാഭമായ സ്വതന്ത്ര്യദിനാഘോഷങ്ങളുടെ മാറ്റു കൂട്ടി.