മനാമ: സീറോമലബാർ സോസൈറ്റിയും-ലുലു മണി ആപ്പും ചേർന്ന് സൂപ്പർ ഡാൻസ് ലൈവ് ഷോ സംഘടിപ്പിക്കുന്നു. സൂപ്പർ ഡാൻസ് ലൈവ് ഷോയുടെ ഉദ്ഘാടനവും ആദ്യ ലൈവ് ഷോയും ഓഗസ്റ്റ് 27 വെള്ളിയാഴ്ച ഫേസ്ബുക്ക് ലൈവിലൂടെ നടത്തും. നൂറിലേറെ കൊച്ചു കലാകാരികളും കൊച്ചു കലാകാരന്മാരും അണിനിരന്ന ഈ മത്സരത്തിലെ പ്രാഥമിക റൗണ്ടുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചോളം പ്രതിഭകളാണ് ഫേസ്ബുക്ക് ലൈവിലൂടെ മാറ്റുരയ്ക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പൂർണമായി പാലിച്ചു കൊണ്ടാണു,സിംസ്-ലുലു മണി ആപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
