മനാമ: സീറോ മലബാർ സോസൈറ്റിയുടെ ഓണാഘോഷങ്ങൾക്ക് ചാരുതയേകി ഉദ്ഘാടനത്തിന് “മാവേലിയും”എത്തി. ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് കോറൻഡയിൻ ക്യാൻസൽ ചെയ്താണ് ഉദ്ഘാടനത്തിന് തിരക്കിട്ട് മാവേലി എത്തിയത്.ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾ ഐ. സി.ആർ .എഫ്. ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കളവും ചതിയും എള്ളോളമില്ലാത്ത തൻറെ രാജ്യം കാണാൻ വരുന്ന മാവേലിക്ക് നമ്മുടെ രാജ്യത്തിൻറെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഒരുപാട് വേദനയുണ്ടാകും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.കോവിഢ് മഹാമാരി കാലത്തും സൊസൈറ്റി അംഗങ്ങൾക്കും പ്രവാസികൾക്കും വേണ്ടി നിരവധി പരിപാടികൾ ഒരുക്കുന്ന സീറോ മലബാർ സൊസൈറ്റിയെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തെക്കുറിച്ച് ഓണാഘോഷത്തെക്കുറിച്ച് ജനറൽ കൺവീനർ ജീവൻ ചാക്കോ സംസാരിച്ചു.
സീറോ മലബാർ സൊസൈറ്റിയുടെ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷനായ ചടങ്ങിൽ , ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉർവത്ത്, മോൻസി മാത്യു, ഷിബിൻ അലക്സ്, സ്കറിയ ലോഫി ,റൂസോ എന്നിവർ സംസാരിച്ചു.
