മനാമ: കോവിഡ് കാലം സമ്മാനിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിൽ നിന്ന് ജീവിതത്തിൻറെ വർണ്ണങ്ങൾ തിരിച്ചു പിടിക്കുവാൻ സഹജീവികൾക്ക് സഹായവുമായി സീറോ മലബാർ സൊസൈറ്റിയുടെ “കയ്യെത്തും ദൂരത്ത് ഹൃദയപൂർവ്വം സിംസ്.”
നിരവധി കാരണങ്ങൾ കൊണ്ട് ജോലി നഷ്ടമാവുകയും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നഏതൊരാൾക്കും ഭക്ഷണ ആവശ്യങ്ങൾക്കുള്ള എല്ലാ സാധനങ്ങളും തികച്ചും സൗജന്യമായി കൊണ്ടുപോകാൻ കഴിയും എന്നുള്ളതാണ് ഈ മാർക്കറ്റിൻറെ പ്രത്യേകത.
ഈ വരുന്ന വെള്ളിയാഴ്ച (ജൂലൈ 30) വൈകിട്ട് 5. 30 നാണ് ആരംഭിക്കുന്നത്. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക “കൈയ്യെത്തും ദൂരത്ത് ഹൃദയപൂർവ്വം സിംസ്” ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ പി. ടി. ജോസഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ 39683694 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.