ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ വിമാനത്താവളത്തിനു നേരെ ഇന്ന് പുലർച്ചെ മിസൈൽ ആക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്റെ ഒരു ഭാഗം ആക്രമണത്തിൽ തകർന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം നിശ്ചലമായ അവസ്ഥയാണിപ്പോൾ.
ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന നിഗമനത്തിലാണ് സിറിയ. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.